Saturday, 20 July 2013

റംസാന്‍ വ്രതം


വ്രതം കൊണ്ട് ശരീരത്തിലേക്ക്
ശരീരം കൊണ്ട് ഹൃദയത്തിലേക്ക്
ഹൃദയം കൊണ്ട് നന്മയിലേക്ക്
നന്മ കൊണ്ട് സ്നേഹത്തിലേക്ക്
സ്നേഹം കൊണ്ട് സൌഹൃദത്തിലേക്ക്
സൗഹൃദം കൊണ്ട് സന്തോഷത്തിലേക്ക്
സന്തോഷം കൊണ്ട് സമാധാനത്തിലേക്ക്
സമാധാനം കൊണ്ട് പുണ്യത്തിലേക്ക്
പുണ്യം കൊണ്ട് സാന്ത്വനത്തിലേക്ക്
സാന്ത്വനം കൊണ്ട് മനസ്സിലേക്ക്
മനസ്സ് പൂര്‍ണമായി ശുദ്ധികരിച്ചു വ്രതം !

Friday, 19 July 2013

പുതിയലോകം


പുതിയലോകം
പുതിയ മനുഷ്യര്‍
പുതിയ ഭൂമി
പുതിയ ആകാശം
പുതിയ വെള്ളിച്ചം
പുതിയ സമൂഹം
പുതുക്കിയ സംസ്കാരം
പുതുമയുള്ള നന്മ
പുത്തന്‍ സൌഹൃദങ്ങള്‍
പൂവണിഞ്ഞ ഹൃദയം
പൂമുഖത്തേക്ക്‌ വിരുന്നു വന്നു
പുത്തന്‍ സ്വപ്നങ്ങളുമായി
പുതിയലോകം

Sunday, 14 July 2013

പുതുവഴി


ഒരു വാക്ക് ഒരായിരം സ്വപ്‌നങ്ങള്‍ സമ്മാനിക്കും
ഒരു നിമിഷം ഒരായിരം മോഹങ്ങള്‍ പങ്കുവെക്കും
ഒരു സ്നേഹം ഒരായിരം നന്മകള്‍ പുനര്‍ജനിപ്പിക്കുന്നു
ഒരു സന്തോഷം ഒരായിരം സമാധാനം നല്‍ക്കും
ഒരു പുഞ്ചിരി ഒരായിരം പ്രശ്നങ്ങള്‍ അവസാനിപ്പിക്കും
ഒരു പ്രണയം ഒരായിരം ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു
ഒരു ഹൃദയം ഒരായിരം കാരുണ്യത്തിന്റെ കൊട്ടാരം
ഒരു ജീവിതം ഒരായിരം ആശ്രിതരുടെ വന്മരം
ഒരു പുതുവഴി ഒരായിരം നല്ലനാളുകളുടെ വഴി തുറക്കുന്നു .