Tuesday, 24 November 2015

നീ




നീ ഒരു മഴയാണുയെങ്കിൽ
ഞാൻ ഒരു ഭൂമിയാണു
നിന്റെ മിഴികളിലെ
ഓരൊതുളളിയും
എന്റെ ഹ്രുദയത്തിലാണു
ശേഖരിക്കുന്നത്‌
നാളെ വറ്റിവരണ്ടു കിടക്കുന്ന
നിൻ ഹ്രുദയത്തിലേക്ക്‌
ഒരു പേമാരിയായി
എന്റെ. സ്നേഹം പെയ്തിറക്കാം

Monday, 5 October 2015

ബീഫ്


ഇഷ്ട്ടമാണ് 
എങ്കിലും 
നീ വിലക്കപ്പെട്ടിരിക്കുന്നു 
എന്‍റെ 
തീന്മേശയിലേക്ക്
വര്‍ഗ്ഗിയ കണ്ണുകളെ
കാഴ്ച്ചവെച്ച ഭരണകൂടമേ 
ഇനിയെത്ര...
മനുഷ്യജീവനുകള്‍ നല്ക്കണം 
നിന്റെ കണ്ണുകള്‍ 
ജനാധിപത്യത്തില്‍ 
എത്തുവാന്‍ ?



Friday, 7 November 2014

പുതിയ കാലം


കാലത്തിന്‍റെ
രൂപം വികൃതമാക്കിയ
പുതിയ സമൂഹം
നികൃഷ്ടമായ സംസ്കാരത്തിന്
ജന്മം നല്‍ക്കി.

എല്ലാം
ആഘോഷങ്ങളാണ്
ജനനം മുതല്‍
മരണംവരെ
ഇവന്റെ മാനേജ്മെന്റ് കൈകളില്‍ .
പാല്‍ കുപ്പിയില്‍
നിന്ന് വളര്‍ന്ന
ഒരു സംസ്കാരം
നന്മയെ തേടി അലഞ്ഞ്
അവസാനം ചെന്നെത്തിയത്
വൃദ്ധസദനത്തിന്‍റെ പടിവാതില്‍ക്കല്‍

കാഴ്ചകള്‍
തേടി നടക്കുന്ന
മൊബൈല്‍
കണ്ണുകള്‍ക്ക്
അമ്മയാണോ
അതോ
പെങ്ങളാണോയെന്ന്
തിരിച്ചറിയാത്ത കാലം
ഏത് കാഴ്ചകളും
പുതിയ ലോകത്തിന്‍റെ
ആഘോഷങ്ങളാണ്

പുതിയ കാലത്തിന്‍റെ
പുതിയ സംസ്കാരത്തില്‍
പുതിയ മനുഷ്യനായി
ഞാനും ജീവിക്കുന്നു
നന്മകള്‍ പുനര്‍ജനിക്കുമെന്ന്
പ്രതീക്ഷയോടെ...

Sunday, 9 February 2014

കണ്ണീർ

കണ്ണിരിൽ ഒരു കടലായാലും 
അതിനപ്പുറം 
ഞാനുണ്ടാകും
കുന്നോളം കൂടിവെച്ച 
സ്വപ്‌നങ്ങൾ പങ്കുവെക്കാൻ 

എന്റെ സ്നേഹത്തിൽ 
നിന്റെ ദുഃഖങ്ങൾക്ക് പാർക്കാൻ 
ഇടമില്ല കാരണം 
എല്ലാ ദുഃഖങ്ങളും
എന്റെ സ്നേഹത്തിൽ അലിഞ്ഞുപോയി 

നിന്റെ കിനാവിലെ 
വസന്തമാകനാണ് 
എന്നുമെനിക്ക് ഇഷ്ട്ടം 
അതിലെ ഓരോ വർണ്ണങ്ങളും 
ഞാനും നീയും 

എന്റെ ഹൃദയത്തിൽ 
നിന്നെ കുറിച്ചെഴുതിയ 
വരികൾ വായിക്കുവാൻ 
എന്നാണു നീ വരിക .

നിനക്കുമാത്രമായി 
തുറന്നിട്ടിരിക്കുന്നു 
എന്റെ ഹൃദയത്തിന്റെ 
വാതിലുകൾ

ഓർമ്മ

ഒരുന്നാൾ 
ഞാൻ തനിച്ചാകുമെന്ന് 
എനിക്കറിയാം 
ഓളങ്ങളില്ലാത്ത 
മഹാ സാഗരത്തിൽ
ആലോലമാടിയ 
എൻ ഓർമ്മകളിൽ
നീ ഒരു തിരയായി
എന്നെ സ്പർശിച്ചത്
ഒരു മറവിക്കും
വിട്ടുകൊടുക്കാതെ
പവിഴമുത്തുപോലെ
എന്റെ ഹൃദയത്തിൽ
സൂക്ഷിച്ചുവെച്ചിരിക്കുന്നു

സമൂഹം


ചിലത് കണ്ടും 
ചിലത് കാണാതെയും 

വലിയ ശബ്ദമായി 
പാതിവഴിൽ മൌനമായി 

ആർക്കും വേണ്ടാത്ത 
നിലവിളികൾ 

ഒരു വേദനയായി
പുതിയ ശബ്ദങ്ങൾ

പ്രതിഷേധങ്ങൾക്ക്
ജന്മം നല്ക്കി

സ്വാതന്ത്രത്തെ
നേരിൽ കാണാൻ

അവർ സംഘടിച്ചു
ഒരു ഹൃദയായി

നാളെയുടെ
നന്മക്ക് വേണ്ടി

അവരെ സമൂഹം
വിളിച്ചു ----????

Tuesday, 14 January 2014

ഇടം



സ്വപ്‌നങ്ങള്‍ പങ്കുവെക്കാന്‍
നല്ലൊരു ഇടം തേടി
സൂര്യാകാശത്തിന് മേലെ ഏഴാകാശം വരെ
പറന്നു പറന്നു പോയി
നന്മയും സ്നേഹവും
ഇത്തിരിപോലുമില്ലാത്ത
കാര്‍മേഘങ്ങള്‍
പ്രതീക്ഷകള്‍നഷ്ട്ടപ്പെട്ട്
ചിറകുകള്‍ ചലിക്കാതെ
നിമിഷങ്ങള്‍പോലും നിമിത്തമായപ്പോള്‍
ദൈവം ഒരുയിടം തന്നു ''സൗഹൃദം ''
ഒരു വീണയില്‍ ഒത്തിരി
രാഗങ്ങള്‍ ,സ്നേഹം ,സന്തോഷം ,നന്മ ,സാന്ത്വനം.