Thursday, 12 December 2013

""വാക്ക് ""



നീ തീ ജ്വാലയോ
അതോ മൌനമോ
നീ കാറ്റോ
അതോ കടലോ
നീ ആകാശമോ
അതോ ഭൂമിയോ
നീ ഓര്‍മ്മയോ
അതോ മറവിയോ
നീ സ്വപ്നമോ
അതോ നിഴലോ
നീ മധുരമോ
അതോ രുചിയോ
നീ കാലമോ
അതോ സാക്ഷിയോ
നീ പ്രണയമോ
അതോ വിരഹമോ
നീ പകലോ
അതോ രാത്രിയോ
നീ ആശയമോ
അതോ സംശയമോ
നീ തൂലികയോ
അതോ പടവാളോ
നീ വര്‍ത്തമാനമോ
അതോ പത്രധര്‍മമോ
നീ നിയമമോ
അതോ നീതിയോ
നീ നിഷേധമോ
അതോ പ്രതിരോധമോ
നീ വാക്കോ
അതോ പ്രവര്‍ത്തിയോ
നിലക്കാത്ത ശബ്ദം
വാക്കുകള്‍ക്കും വരികള്‍ക്കും
ഞാന്‍ എന്നാ പേര്‍ ""വാക്ക് ""

ചൂല്




  ചൂല് ''
 ഡല്‍ഹി മാലിന്യമേ
നിന്‍റെ അന്ത്യം
ആം ആദ്മി പാര്‍ട്ടി ചൂലില്‍ തുമ്പില്‍
കാലം കാത്തിരിന്നോ
എന്‍റെ ജന്മത്തിന് വേണ്ടി
ജനാധിപധ്യമെ നിന്‍ മാറില്‍
ഇനിയുമുണ്ട് മാലിന്യങ്ങള്‍
ഭാരതം മുഴുവന്‍ ശുദ്ധിയാക്കാന്‍
ഇനിയും ഒരുപാട് ചൂലുകള്‍
കൂടിവെക്കുന്നു പുതിയൊരു ഇന്ത്യയെ
അടിച്ചു വൃത്തിയാക്കാന്‍.

Thursday, 7 November 2013

നിതാക്കാത്ത്

നിതാക്കാത്ത്,,
നീ മരണമെല്ലായെന്ന്‍
എനിക്കറിയാം
പക്ഷെ
ജീവനെടുക്കാത്ത മരണമാണ്
നഷ്ട്ടങ്ങളുടെ,
സ്വപ്നങ്ങളുടെ,
യാഥാര്‍ത്ഥ്യങ്ങളുടെ!

Tuesday, 29 October 2013

വിശപ്പ്‌


സ്വപ്നമല്ല
യാഥാര്‍ത്ഥ്യമായ
മഹാസത്യം
വിശപ്പിനെ
ഞാന്‍
തോല്‍പ്പിച്ചിട്ടുണ്ട്
പലവട്ടം
പലനേരങ്ങള്‍
ഞാനും നിഴലും
സാക്ഷി !

Sunday, 15 September 2013

എന്‍റെ ഓണം




മനസ്സില്‍ ഓര്‍മയുടെ പൂക്കാലം
സ്നേഹത്തിലും
സൗഹൃദത്തിലും
നന്മയിലും
പൂക്കളമിട്ടു
ഐശ്വര്യ
സമൃദ്ധിയില്‍
സന്തോഷത്തിന്‍റെ
പെരുമഴയില്‍
ഞാനും നനഞ്ഞുപോയി
ഓണം സ്മൃദ്ധിയില്‍!

Friday, 6 September 2013

മരണത്തോട് ഒരു ചോദ്യം

മരണമേ
നീ ഇത്രവേഗം
വിളിച്ചതെന്തിനു
നീ ഒരുന്നാല്‍ വരുമെന്ന്
എനിക്കറിയാം


കുന്നോളം കൂട്ടിവെച്ച
എന്‍റെ സ്വപ്‌നങ്ങള്‍
എന്‍റെ ആശയങ്ങള്‍
എന്‍റെ മോഹങ്ങള്‍
എല്ലാം നീ കവര്‍ന്നെടുത്തു പോയി

നിദ്രയില്‍ കണ്ട സ്വപ്നമോ
അതോ യാഥാര്‍ത്ഥ്യമോ
എന്നറിയാതെ എന്‍റെ അമ്മ
തേങ്ങുന്നുണ്ടാവും

എന്‍റെ അമ്മയെ
ഒന്ന് വാരി പുണര്‍ന്നു ചുംബിക്കാന്‍
ഒരുനിമിഷം തരുമോ


"മലപ്പുറം പെരിന്തല്‍മണ്ണ ബസ്സ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു കൂടെ പ്രാര്‍ത്ഥനയും''

Wednesday, 4 September 2013

ഭാര്യ


എന്‍റെ ദേവി
നിയാണ്
എന്‍റെ പ്രകാശം
നിയാണ്
എന്‍റെ പുണ്യം
നിയാണ്
എന്‍റെ സ്നേഹം
നിയാണ്
എന്‍റെ സന്തോഷം
നിയാണ്
എന്‍റെ സാന്ത്വനം
നിയാണ്
എന്‍റെ കൂട്ടുകാരി
നിയാണ്
എന്‍റെ നിഴല്‍
നിയാണ്
എന്‍റെ ശ്വാസം
നിയാണ്
എന്‍റെ ഹൃദയം
നിയാണ്
എന്‍റെ എല്ലവികാരങ്ങളും
നിയാണ് നീമാത്രം

Tuesday, 3 September 2013

പ്രണയം


പ്രണയം
സ്നേഹത്തില്‍ നിന്ന്
സൗഹൃദത്തിലേക്ക്
സൗഹൃദത്തില്‍ നിന്ന്
സന്തോഷത്തിലേക്ക്
സന്തോഷത്തില്‍ നിന്ന്
കാമത്തിലേക്ക്
കാമത്തില്‍ നിന്ന്
ദുഃഖത്തിലേക്ക്
ദുഃഖത്തില്‍ നിന്ന്
മരണത്തിലേക്ക്
പ്രണയം!!!

Sunday, 1 September 2013

ഇന്ത്യ വളര്‍ച്ചയിലാണ്

ഇന്ത്യ വളര്‍ച്ചയിലാണ്
വിലക്കയറ്റത്തിലും വിലയിലും

ഇന്ത്യ വളര്‍ച്ചയിലാണ്
പട്ടിണിയിലും പട്ടിണിമരണത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ്
സ്ത്രീ പീഠനത്തിലും ബലാൽസംഘത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ്
അഴിമതിയിലും അഴിമതിക്കാരിലും

ഇന്ത്യ വളര്‍ച്ചയിലാണ്
തൊഴിലില്ലായ്മയിലും തൊഴില്‍രഹിതരിലും

ഇന്ത്യ വളര്‍ചയിലാണ്
പെട്രോളിയം വിലയിലും പെട്രോള്‍ ഉല്‍പ്പന്നത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ്
വാദത്തിലും വിവാദത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ്
നീതി നിഷേധത്തിലും നീതിയിലും

ഇന്ത്യ വളര്‍ച്ചയിലാണ്
നിര്‍ധനരിലും നിരക്ഷരിലും

ഇന്ത്യ വളര്‍ച്ചയിലാണ്
ഡോളറിലും ഡോളര്‍ ഉല്‍പ്പന്നത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ്
വര്‍ഗീയതയിലും വര്‍ഗത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ്
പ്രതീക്ഷയിലും പ്രതിഷേധങ്ങളിലും

ഇന്ത്യ വളര്‍ച്ചയിലാണ്
വര്‍ണ്ണത്തിലും വര്‍ണ്ണവിവേച്ചനത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ്
ആഗോളവൽക്കരണത്തിലും ആളുകളിലും

ഇന്ത്യ വളര്‍ച്ചയിലാണ്
വാഗ്ദാനത്തിലും വാഗ്ദാനലംഘനത്തിലും

ഇന്ത്യ വളര്‍ച്ചയിലാണ് !!!!!!!!!!!!!!!!

Monday, 26 August 2013

പതിനേഴു വയസ്സുകാരി



പതിനേഴു വയസ്സുകാരി
പതിനായിരം സ്വപ്‌നങ്ങള്‍
പാതിയില്‍ബാക്കിയാക്കി
പകല്‍വെളിച്ചതില്‍
പകല്‍സമൂഹം
പതിനായിരം രൂപക്ക്
പാല്‍പോലെ ശുദ്ധിയുള്ള
പതിവൃതയെ വില്‍ക്കുന്നു
പാതി ഹൃദയവുമായി
പാതിരാത്രിയുടെ സുഖമെല്‍ക്കാന്‍
പായകപ്പലില്‍ കടല്‍കടന്നുവന്ന
പലതരം നിറമുള്ള കാമദേവന്
പായ്മെത്തവിരിച്ചുനല്‍ക്കിയ
നികൃഷ്ടജന്മങ്ങളെ നിങ്ങള്‍ക്ക്
മാപ്പ് നല്‍ക്കാന്‍ ഞാനെന്‍റെ മനസ്സ് തരില്ലാ!!!

Thursday, 22 August 2013

അമ്മേ,,,, മാപ്പ്






അമ്മേ,,,, മാപ്പ് 
മോഹങ്ങള്‍ക്കുയിടയില്‍
ഞാന്‍ മറന്നു പോയ
സ്നേഹ ഗോപുരം
ഇനി പണിയുവാന്‍ പറ്റുമോ 
ആദ്യ ചുംബനംമുതല്‍
അവസാനത്തെ സ്നേഹം വരെ
എനിക്ക് വേണ്ടി മാറ്റിവെച്ചു
യാത്രപോക്കും നേരം ഹൃദയം
ചോദിച്ചിരിന്നു എന്റെ മക്കള്‍ക്ക്‌
സുഖമാണോയെന്നു

മനസാക്ഷി നഷ്ട്പെട്ട
ഒരു ഹൃദയമുണ്ട് അതിന്‍റെ
പേരാണ് മനുഷ്യന്‍
ജീവനില്ലാതെ നന്മയും സ്നേഹവും
തെരുവില്‍ അലയുന്നു
അമ്മെ എന്നു വിളിക്കാന്‍
നേരം കണ്ടെത്തുന്ന രക്തബന്ധം
നീഎനിക്കു ജീവന്‍ നല്‍ക്കി
സ്നേഹം നല്‍ക്കി
സാന്ത്വനം നല്‍ക്കി
നന്മ നല്‍ക്കി
എന്നീട്ടും ആ ഹൃദയത്തെ
കാണാതെ പോയ അന്ധന്‍ ഞാന്‍
ഇനി ഒരു ജീവിതം മാറ്റി വെച്ചാലും
നിനക്ക് പകരമാകാന്‍
ഇനിയും സൂര്യന്‍ ഉദിക്കണം
കടലിനക്കരെനിന്നും

എന്നെ ചിരിക്കാന്‍ പഠിപ്പിച്ചത് അമ്മയാണ്
എന്നെ കരയാന്‍ പഠിപ്പിച്ചത് അമ്മയാണ്
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് അമ്മയാണ്

അമ്മേ ഹൃദയമില്ലാത്ത
ഒരു കിഞ്ഞിനു നീ ജീവന്‍ നല്‍ക്കി
അവന്‍ വളര്‍ന്നു പന്തലിച്ചു വെറും ഒരു ശരീരം
മകന്‍ എന്ന് പേര് വിളിക്കുന്നു

Saturday, 20 July 2013

റംസാന്‍ വ്രതം


വ്രതം കൊണ്ട് ശരീരത്തിലേക്ക്
ശരീരം കൊണ്ട് ഹൃദയത്തിലേക്ക്
ഹൃദയം കൊണ്ട് നന്മയിലേക്ക്
നന്മ കൊണ്ട് സ്നേഹത്തിലേക്ക്
സ്നേഹം കൊണ്ട് സൌഹൃദത്തിലേക്ക്
സൗഹൃദം കൊണ്ട് സന്തോഷത്തിലേക്ക്
സന്തോഷം കൊണ്ട് സമാധാനത്തിലേക്ക്
സമാധാനം കൊണ്ട് പുണ്യത്തിലേക്ക്
പുണ്യം കൊണ്ട് സാന്ത്വനത്തിലേക്ക്
സാന്ത്വനം കൊണ്ട് മനസ്സിലേക്ക്
മനസ്സ് പൂര്‍ണമായി ശുദ്ധികരിച്ചു വ്രതം !

Friday, 19 July 2013

പുതിയലോകം


പുതിയലോകം
പുതിയ മനുഷ്യര്‍
പുതിയ ഭൂമി
പുതിയ ആകാശം
പുതിയ വെള്ളിച്ചം
പുതിയ സമൂഹം
പുതുക്കിയ സംസ്കാരം
പുതുമയുള്ള നന്മ
പുത്തന്‍ സൌഹൃദങ്ങള്‍
പൂവണിഞ്ഞ ഹൃദയം
പൂമുഖത്തേക്ക്‌ വിരുന്നു വന്നു
പുത്തന്‍ സ്വപ്നങ്ങളുമായി
പുതിയലോകം

Sunday, 14 July 2013

പുതുവഴി


ഒരു വാക്ക് ഒരായിരം സ്വപ്‌നങ്ങള്‍ സമ്മാനിക്കും
ഒരു നിമിഷം ഒരായിരം മോഹങ്ങള്‍ പങ്കുവെക്കും
ഒരു സ്നേഹം ഒരായിരം നന്മകള്‍ പുനര്‍ജനിപ്പിക്കുന്നു
ഒരു സന്തോഷം ഒരായിരം സമാധാനം നല്‍ക്കും
ഒരു പുഞ്ചിരി ഒരായിരം പ്രശ്നങ്ങള്‍ അവസാനിപ്പിക്കും
ഒരു പ്രണയം ഒരായിരം ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു
ഒരു ഹൃദയം ഒരായിരം കാരുണ്യത്തിന്റെ കൊട്ടാരം
ഒരു ജീവിതം ഒരായിരം ആശ്രിതരുടെ വന്മരം
ഒരു പുതുവഴി ഒരായിരം നല്ലനാളുകളുടെ വഴി തുറക്കുന്നു .

Thursday, 27 June 2013

കേരളരാഷ്ട്രീയം


കണ്ണുകള്‍ക്ക് തിമിരം

കാതുകള്‍ക്ക് ഉത്സവമേളം

തിന്മ വാര്‍ത്തകള്‍ വാനോളം
നന്മകള്‍ നഷ്ടപ്പെട്ട സുമനസ്സുകള്‍
എല്ലായിടത്തും കാമകേളികള്‍
വഞ്ചനമാറിലേറ്റാന്‍ മത്സരിക്കുന്നു
മനസാക്ഷിക്ക് അവധി കൊടുത്ത്
സ്നേഹ മുഖമൂടികള്‍ അണിഞ്ഞു ചിലര്‍
മാനാഭിമാനം വിലക്ക് നല്‍ക്കി
ജനാതിപത്യബോധം ആര്‍ക്കും വേണ്ടാതെ തെരുവില്‍ അലയുന്നു

Thursday, 30 May 2013

പ്രണയിനികള്‍ ചോദിക്കുന്നു .

എന്തായിരുന്നു നാം തമ്മില്‍

ഒരു മനസ്സ്

ഒരു ഹൃദയം

ഒരു ശരീരം

എന്തായിരുന്നു നാം തമ്മില്‍

ഒരാകാശം

ഒരു ഭൂമി

ഒരു കടല്‍

എന്തായിരുന്നു നാം തമ്മില്‍

ഒരു ശ്വാസം

ഒരു നിഴല്‍

ഒരു സ്വപ്നം

എന്തായിരുന്നു നാം തമ്മില്‍

താഹിര്‍ തിരുവത്ര

Sunday, 14 April 2013

പുത്തന്‍ വിഷു


പുത്തന്‍ ഓര്‍മ്മകള്‍
പുതിയ രീതികള്‍
പുതുക്കിയ സംസ്കാരം
മുക്കിയെടുത്ത സമുഹം
മുന്നിലെ പൂമരത്തിന്‍മേല്‍
കുന്നപ്പു പൂത്തുലഞ്ഞു
അന്നറിഞ്ഞു വിഷുവാണിന്ന്‍
ഓര്‍ഡര്‍ ചെയ്യ്തു നല്ലെരു ഇലസദ്യ
എല്ലാം പുതിയ കാലത്തിന്റെ മേല്‍ പായിചാരം
എന്നലും നമ്മെ കുറ്റപ്പെടുതാത്ത മനസ്സ്
മുത്തശ്ശി കഥകള്‍ കേള്‍ക്കാത്ത പുതിയ തലമുറ
വിഷുവിന് വിഷുവറിയാതെ
മത വത്ക്കരിക്കുന്ന പുതിയ സമുഹം
സംസ്കാരത്തിനോ മതം ?
അതോ മനുഷ്യ മനസ്സുകള്‍ക്കോ മതം ?
സന്തോഷങ്ങള്‍ക്ക്‌ മതമുണ്ടോ?
സങ്കടങ്ങള്‍ക്ക് മതമുണ്ടോ?
മതങ്ങള്‍ക്കും മനുഷ്യര്‍ക്കും
സമുഹത്തിനും അപ്പുറമാണ്
നന്മയുള്ള ഇത്തിരി മനസ്സ്
സ്നേഹത്തിന്റെയും
സൌഹൃദത്തിന്റെയും
ഐക്യത്തിന്റെയും
ഐശ്വര്യത്തിന്റെയും
നന്മയുടെയും
ഉത്സവമാണ് വിഷു .

Sunday, 24 March 2013

വിളക്ക്


നീപ്രകാശമാണ്
സത്യത്തിന്റെവര്‍ണ്ണവെളിച്ചം
നീശാന്തിതന്‍തേജസ്‌
തെളിയുന്ന സ്നേഹസ്വരൂപം
ഇരുട്ടിന്‍റെനന്മവഴിക്കാട്ടി
എരിഞ്ഞുതീരുന്നജന്മം
എങ്കിലും സങ്കടമില്ലയെനിക്ക്
ഇരുട്ടിനു ആ വെളിച്ചംകിട്ടുമെങ്കില്‍
പകലിനെ എനിക്കിഷ്ടമില്ല
നന്മ കാണാത്തവെളിച്ചം
എല്ലാം ദുഷ്ടനിഴല്‍ മാത്രം
രാത്രിതന്‍ സുന്ദരം
നിശബ്ദമായ കാര്‍മേഘങ്ങള്‍
നാളെത്തെ പകലിനെയെനിക്കറിയില്ല
ഇന്നലകളുടെ പകലിനെ ഓര്‍ക്കാന്‍ മടിക്കുന്നരാത്രി
ഇരുട്ടിന്‍റെ അന്ധതയെ മറക്കാന്‍ ഞാന്‍ ഇതാപുലര്‍ന്നിരിക്കുന്നു .

                                                   
                                                                         
                                                                താഹിര്‍ തിരുവത്ര

Wednesday, 20 March 2013

സ്മൃദ്ധി സുന്ദരം


സ്മൃദ്ധി സുന്ദരം
കാഴ്ചകള്‍വാനോളം
കാണാന്‍ കണ്ണുകളില്ല
പച്ചപുതച്ചകുന്നുമലകള്‍
മാത്രം മനസ്സില്‍ .



                              
                                        താഹിര്‍ തിരുവത്ര 

Wednesday, 13 March 2013

പ്രണയം

                  പ്രണയം മരണത്തെപോലെ കഠിനവുശക്തവുമാണ്
               പ്രണയം കൊതിതീരാത്തഅനുഭൂതിയാണ്
               പ്രണയം സ്വപ്നങ്ങള്‍ക്കുജന്മംനെല്‍ക്കുന്നു
               പ്രണയം മോഹങ്ങളുടെമണ്‍ഗോപുരംപണിയും
               പ്രണയം മനസ്സുകളുടെസംയോജനമാണ്
               പ്രണയം ഓര്‍മ്മയുടെഅസുലഭനിമിഷങ്ങള്‍
               നല്ല പ്രണയം ഉദിക്കുമ്പോള്‍അഭിലാഷങ്ങളുടെ            
               സാക്ഷാത്കാരമാകും!                            
                                                                
                                                                 താഹിര്‍ തിരുവത്ര

Sunday, 10 March 2013

ദാഹം

          ജലം ,
          ദാഹമേ നിനക്കറിയില്ലല്ലോയെന്‍റെരോദനം
          പേമാരിപെയ്തിറങ്ങാന്‍ മടിക്കുന്നകാര്‍മേഘങ്ങള്‍
          വരള്‍ച്ചയെ ഓര്‍ത്തുപൊട്ടികരയുന്നഭൂമി
          ദാഹശരങ്ങള്‍ തെരുവില്‍അലയുന്നു 
          ജലമേ നിയെത്രത്യാഗിയുംപുണ്ണ്യവുമാണ്
          നാളെയുടെ മാറില്‍നിനക്കുവേണ്ടിയുദ്ധമേശരണം
          നിന്‍മോഹങ്ങള്‍ തൊട്ടുതലോടാനായിതിരി ജലംതരാം
          നാളെകിട്ടുമെന്ന് അറിയില്ല
                                    
                                    താഹിര്‍ തിരുവാത

Thursday, 7 March 2013

മൂന്നുവയസുക്കാരി

മൂന്നുവയസ്സുക്കാരി
മുവായിരംസ്വപ്നങ്ങള്‍
മുഖംനോക്കാതെ
മാനംകവര്‍ന്നെടുത്തു
സഹോദരിയാണോ
അതോ മകളാണോ
തിരിച്ചറിവ്നഷ്ടപ്പെട്ട മനസ്സ്
കാമഭ്രാന്തിന്‍റെകണ്ണുകള്‍
തിമിരംബാധിച്ച സമുഹം
കുന്നുകൂട്ടിവെച്ചസ്വപ്നങ്ങള്‍
ഇത്രനേരത്തെ തകരുമെന്നുറിഞ്ഞില്ല..
ഭയമാണുയെനിക്ക് ഈ പുരുഷലോകത്തുജീവിക്കാന്‍
എല്ലാംസംശയത്തിന്റെ നിഴലില്‍ .!


                                                               താഹിര്‍ തിരുവത്ര

Tuesday, 5 March 2013

പ്രവാസം


സ്വപ്നങ്ങളുടെ കുന്നുമലകള്‍
യാത്ര തേടി ഞാന്‍ പോയി
ഇഷ്ടനുഭൂധി അറിയാതെ അലഞ്ഞു
നല്ല നാളയുടെ സ്വപ്ന ലോകത്തേക്ക്

നഷ്ട്ടങ്ങളുടെ ചോര കടല്‍ കടന്നു
അഭിലാഷങ്ങളുടെ ഗോപുരം പണിയാന്‍
ഇനി തിരിച്ചു വരും എന്ന് അറിയില്ല
കുലത്തിന്റെ സമൃദ്ധിക്ക് വേണ്ടി
ഞാന്‍ അങ്ങനെ പ്രവാസിയായി

                              താഹിര്‍ തിരുവത്ര

Monday, 4 March 2013

ജീവിതം


സ്വപ്‌നങ്ങളെക്കാള്‍ മനോഹരമാണ്  ജീവിതം
ജീവിക്കാന്‍ അറിയുമെങ്കില്‍

                                              താഹിര്‍ തിരുവത്ര

പറയുവാന്‍ പോയത്


കണ്ടുപലവട്ടം മിണ്ടിയില്ല മിഴികള്‍ തമ്മില്‍ കഥപറഞ്ഞു
കാത്തു നിന്നു വഴിയോരങ്ങളില്‍ പറയുവാന്‍ ശ്രമിച്ചു പലവട്ടം
എന്തോ എന്നിലെ ഭയം പറയുവാന്‍ അനുവതിച്ചില്ല

എങ്കിലും സഖി... ഞാനെന്‍റെ ഹൃദയത്തില്‍ കൊത്തിവെച്ചിരിക്കുന്നു നിന്‍ രൂപം
പറയുവാന്‍ ബാക്കിയാകിയത് ഇത്തിരി മധുരമേറിയ വാക്കുകള്‍ മാത്രം
എനിക്ക് ഇഷ്ട്ടമായിരുന്നു ഒരുപാട്...
                                    
                                                                    താഹിര്‍ തിരുവത്ര

മരണം (Maranam)


മരണം യഥാര്‍തഥ്യമാം മഹാ സത്യം
മരണം കണ്‍മുന്നില്‍ മിന്നല്‍ പോലെ തെളിയുന്ന സത്യം
മരണം വേര്‍പാടെന്ന കഠിനമായ സത്യം
മരണം സ്വപ്നങ്ങളും ആശയങ്ങളും പൊലിഞ്ഞുപോക്കുന്ന ദു:ഖസത്യം.
മരണം നിഴല്‍ പോലെ എപ്പോഴും നമ്മെ പിന്തുടരുന്ന സത്യം.
മരണത്തെ പോലെ ഇത്ര ക്രൂരമായ വേറെ എന്തുണ്ട്.


                                                                    താഹിര്‍ തിരുവത്ര