About Me



ഞാന്‍ താഹിര്‍ തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് അറബി കടലിനോടു ചുംബിച്ചു നില്‍ക്കുന്ന തിരുവത്രയാണ് എന്‍റെ സ്വദേശം. ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാനും കുലത്തിന്‍റെ സമൃദ്ധിക്കും നന്മക്കും വേണ്ടി ഉറ്റവരേയും ഉടയവരെയും വിട്ടുപിരിഞ്ഞു ആശ്രിതര്‍ക്ക് സുന്ദര സുലഭമായ  ഒരു ജീവിതം നല്‍കാന്‍ സ്വപ്നങ്ങളുടെ കുന്നുമലകള്‍ തേടി പ്രവാസലോകത്ത്‌ എത്തിപ്പെട്ടു. സാധാരണക്കാരില്‍ സാധാരണക്കാരനായി ഒരു പ്രവാസ ജീവിതം തുടരുന്നു. ഞാന്‍ ഒരു കവിയോ എഴുത്തുകാരനോ അല്ല കവിതയെയും കവികളേയും എഴുത്തിനെയും എഴുത്തുകാരേയും വരയെയും വരക്കാരേയും ഏറെ സ്നേഹിക്കുന്നു.അത്യാവശ്യം കുശുമ്പും അസൂയയും അഹങ്കാരവും എനിക്ക് ഉണ്ടെന്നുതോന്നുന്നു ബന്ധങ്ങള്‍ സൌഹൃദങ്ങള്‍ അത് അമൂല്യമായി എന്നും ഹൃദയത്തില്‍ നിറം മങ്ങാത്ത വര്‍ണ്ണവെളിച്ചം പോലെ കാത്തു സൂക്ഷിക്കുന്നു. എഴുത്തിലൂടെ നമ്മുടെ സഹജീവികളുടെ നന്മക്കും അവരുടെ സഹാനുഭൂതിക്കും വേണ്ടി പൊരുതുക തന്നെ ചെയ്യും. ഉറങ്ങി കിടക്കുന്ന സമൂഹത്തിനു മുന്നില്‍ ഇതാ എന്‍റെ വിരലുകള്‍  ഉണര്‍ന്നു കഴിഞ്ഞു.എന്‍റെ ലോകം നിങ്ങളാണ് എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെ ആശയങ്ങള്‍ എന്‍റെ വിരലുകളില്‍ പിറക്കുന്ന വാക്കുകള്‍ എല്ലാം നിങ്ങളുമായി പങ്കുവയ്ക്കുകയാണ് സ്വീകരിച്ചാലും തെറ്റുകള്‍ കണ്ടാല്‍ അത് സ്നേഹത്തിന്‍റെ പേരില്‍ എന്നോട് ക്ഷമിക്കുക തെറ്റുകള്‍ ചൂണ്ടികാണിക്കുകയും അത് തിരുത്താനുള്ള ഒരു അവസരം തരണം.കൂടുതല്‍ പറഞ്ഞു നിങ്ങളെ ഞാന്‍ വധിക്കുന്നില്ല .

No comments:

Post a Comment