മരണത്തോട് ഒരു ചോദ്യം
മരണമേ
നീ ഇത്രവേഗം
വിളിച്ചതെന്തിനു
നീ ഒരുന്നാല്‍ വരുമെന്ന്
എനിക്കറിയാം
കുന്നോളം കൂട്ടിവെച്ച
എന്‍റെ സ്വപ്‌നങ്ങള്‍
എന്‍റെ ആശയങ്ങള്‍
എന്‍റെ മോഹങ്ങള്‍
എല്ലാം നീ കവര്‍ന്നെടുത്തു പോയി
നിദ്രയില്‍ കണ്ട സ്വപ്നമോ
അതോ യാഥാര്‍ത്ഥ്യമോ
എന്നറിയാതെ എന്‍റെ അമ്മ
തേങ്ങുന്നുണ്ടാവും
എന്‍റെ അമ്മയെ
ഒന്ന് വാരി പുണര്‍ന്നു ചുംബിക്കാന്‍
ഒരുനിമിഷം തരുമോ
"മലപ്പുറം പെരിന്തല്‍മണ്ണ ബസ്സ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു കൂടെ പ്രാര്‍ത്ഥനയും''
No comments:
Post a Comment