Tuesday, 29 October 2013
Sunday, 15 September 2013
Friday, 6 September 2013
മരണത്തോട് ഒരു ചോദ്യം
മരണമേ
നീ ഇത്രവേഗം
വിളിച്ചതെന്തിനു
നീ ഒരുന്നാല്‍ വരുമെന്ന്
എനിക്കറിയാം
കുന്നോളം കൂട്ടിവെച്ച
എന്‍റെ സ്വപ്‌നങ്ങള്‍
എന്‍റെ ആശയങ്ങള്‍
എന്‍റെ മോഹങ്ങള്‍
എല്ലാം നീ കവര്‍ന്നെടുത്തു പോയി
നിദ്രയില്‍ കണ്ട സ്വപ്നമോ
അതോ യാഥാര്‍ത്ഥ്യമോ
എന്നറിയാതെ എന്‍റെ അമ്മ
തേങ്ങുന്നുണ്ടാവും
എന്‍റെ അമ്മയെ
ഒന്ന് വാരി പുണര്‍ന്നു ചുംബിക്കാന്‍
ഒരുനിമിഷം തരുമോ
"മലപ്പുറം പെരിന്തല്‍മണ്ണ ബസ്സ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു കൂടെ പ്രാര്‍ത്ഥനയും''
Wednesday, 4 September 2013
Tuesday, 3 September 2013
Sunday, 1 September 2013
ഇന്ത്യ വളര്‍ച്ചയിലാണ്
ഇന്ത്യ വളര്‍ച്ചയിലാണ്
വിലക്കയറ്റത്തിലും വിലയിലും
ഇന്ത്യ വളര്‍ച്ചയിലാണ്
പട്ടിണിയിലും പട്ടിണിമരണത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ്
സ്ത്രീ പീഠനത്തിലും ബലാൽസംഘത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ്
അഴിമതിയിലും അഴിമതിക്കാരിലും
ഇന്ത്യ വളര്‍ച്ചയിലാണ്
തൊഴിലില്ലായ്മയിലും തൊഴില്‍രഹിതരിലും
ഇന്ത്യ വളര്‍ചയിലാണ്
പെട്രോളിയം വിലയിലും പെട്രോള്‍ ഉല്‍പ്പന്നത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ്
വാദത്തിലും വിവാദത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ്
നീതി നിഷേധത്തിലും നീതിയിലും
ഇന്ത്യ വളര്‍ച്ചയിലാണ്
നിര്‍ധനരിലും നിരക്ഷരിലും
ഇന്ത്യ വളര്‍ച്ചയിലാണ്
ഡോളറിലും ഡോളര്‍ ഉല്‍പ്പന്നത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ്
വര്‍ഗീയതയിലും വര്‍ഗത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ്
പ്രതീക്ഷയിലും പ്രതിഷേധങ്ങളിലും
ഇന്ത്യ വളര്‍ച്ചയിലാണ്
വര്‍ണ്ണത്തിലും വര്‍ണ്ണവിവേച്ചനത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ്
ആഗോളവൽക്കരണത്തിലും ആളുകളിലും
ഇന്ത്യ വളര്‍ച്ചയിലാണ്
വാഗ്ദാനത്തിലും വാഗ്ദാനലംഘനത്തിലും
ഇന്ത്യ വളര്‍ച്ചയിലാണ് !!!!!!!!!!!!!!!!
Monday, 26 August 2013
പതിനേഴു വയസ്സുകാരി
പതിനേഴു വയസ്സുകാരി
പതിനായിരം സ്വപ്‌നങ്ങള്‍
പാതിയില്‍ബാക്കിയാക്കി
പകല്‍വെളിച്ചതില്‍
പകല്‍സമൂഹം
പതിനായിരം രൂപക്ക്
പാല്‍പോലെ ശുദ്ധിയുള്ള
പതിവൃതയെ വില്‍ക്കുന്നു
പാതി ഹൃദയവുമായി
പാതിരാത്രിയുടെ സുഖമെല്‍ക്കാന്‍
പായകപ്പലില്‍ കടല്‍കടന്നുവന്ന
പലതരം നിറമുള്ള കാമദേവന്
പായ്മെത്തവിരിച്ചുനല്‍ക്കിയ
നികൃഷ്ടജന്മങ്ങളെ നിങ്ങള്‍ക്ക്
മാപ്പ് നല്‍ക്കാന്‍ ഞാനെന്‍റെ മനസ്സ് തരില്ലാ!!!
Subscribe to:
Posts (Atom)






